കണ്ണൂര്‍ ജൂലായ് 24 ചിത്രങ്ങളിലൂടെ

Source: www.mathrubhumi.com

Posted by: Vinod on 24-07-2016 23:55, Type: Other , Zone: Southern Railway)

സ്റ്റേഷനിലെ മാലിന്യപ്രശ്നം റെയില്വേയുടെ ശ്രദ്ധയില്പ്പെടുത്തും -മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി.
കണ്ണൂര്: കണ്ണൂര് റെയില്വേ സ്റ്റേഷന് ട്രാക്കിലെ വിസര്ജ്യ മാലിന്യപ്രശ്നം റെയില്വേ ഉന്നതാധികാരികളുടെ ശ്രദ്ധയില്പ്പെടുത്തുമെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പറഞ്ഞു. ഞായറാഴ്ച വൈകിട്ട് സ്റ്റേഷനിലെത്തിയ മന്ത്രിക്ക് മാലിന്യപ്രശ്നത്തിന്റെ ഗൗരവാവസ്ഥ നേരിട്ട് ബോധ്യപ്പെട്ടു. ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന സ്റ്റേഷനില് യാത്രക്കാര് തിങ്ങിനില്ക്കുന്ന പ്ലാറ്റ്ഫോമിന് തൊട്ടുതാഴെ വിസര്ജ്യം കുന്നുകൂടുന്നത് ആരോഗ്യകരമല്ല. ഇതിന് താത്കാലിക പരിഹാരമല്ല ശാശ്വതപരിഹാരം കാണേണ്ടതുണ്ടെന്നും ഈ കാര്യം റെയില്വേ അധികാരികളുമായി സംസാരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. റെയില്വേ ഈ കാര്യത്തില് കാലോചിതമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും പ്ലാറ്റ്ഫോം നടന്നുകണ്ടശേഷം അദ്ദേഹം പറഞ്ഞു. കോണ്ഗ്രസ് എസ് സംസ്ഥാന ജനറല് സെക്രട്ടറി യു.ബാബു ഗോപിനാഥ്, ജില്ലാ പ്രസിഡന്റ് കെ.കെ.ജയപ്രകാശ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു..